
ഗതാഗതമന്ത്രിയായിരുന്ന സുബ്രമണ്യം ഈശ്വരന്‍ 403,000 സിങ്കപ്പൂര്‍ ഡോളറിന്റെ ഉപഹാരങ്ങള്‍ അനധികൃതയമായി സ്വീകരിച്ചെന്നാണ് കേസ്. സിങ്കപ്പൂരില്‍ നടന്ന ഫോര്‍മുല വണ്‍ ഗാന്‍പ്രീ കാറോട്ടമത്സരത്തിന്റെ ടിക്കറ്റ്, ആഡംബര സൈക്കിള്‍, മദ്യക്കുപ്പികള്‍, ൈ്രപവറ്റ് ജെറ്റിലെ യാത്ര എന്നിവ അദ്ദേഹം ഉപഹാരങ്ങളായി സ്വീകരിച്ചെന്നു കോടതിക്കു ബോധ്യപ്പെട്ടു.
പൂര്‍ണമായും അഴിമതി വിമുക്തമായ രാജ്യമെന്ന സിങ്കപ്പൂരിന്റെ വിശേഷണം കൂടിയാണ് ഈശ്വരനെതിരായ ആരോപണത്തിലൂടെ കളങ്കപ്പെട്ടത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സിങ്കപ്പൂരില്‍ അഴിമതിയുടെ പേരില്‍ വിചാരണ നേരിടുന്ന ആദ്യ ജനപ്രതിനിധിയാണ് ഇയാള്‍.
ജനപ്രതിനിധികള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യം കൂടിയാണ് സിങ്കപ്പൂര്‍. അഴിമതി ഇല്ലാതാക്കാനാണ് ഉയര്‍ന്ന തുക നല്‍കുന്നതെന്നാണ് വിശദീകരണം. സൗജന്യമായി ലഭിക്കുന്ന ഒരു ഉപഹാരവും മന്ത്രിമാര്‍ സ്വീകരിക്കരുതെന്നാണ് സിങ്കപ്പൂരിലെ നിയമം. ഉപഹാരം സ്വീകരിക്കുകയാണെങ്കില്‍ അതിന്റെ വിപണിവില സ്വന്തം കയ്യില്‍ നിന്ന് നല്‍കണമെന്നും ചട്ടമുണ്ട്.

Comments: